എക്‌സൈസ് റെയ്ഡില്‍ 680 ലിറ്റര്‍ കോടയും 425 ലിറ്റര്‍ അരിഷ്ടവും പിടിച്ചെടുത്തു
ആലപ്പുഴ: ജില്ലയില്‍ എക്‌സൈസ് ഈ മാസം 428 റെയ്ഡുകള്‍ നടത്തി. 11.7 ലിറ്റര്‍ ചാരായവും 128 ലിറ്റര്‍ വിദേശമദ്യവും 680 ലിറ്റര്‍ കോടയും 102 ഗ്രാം കഞ്ചാവും 425 ലിറ്റര്‍ അരിഷ്ടവും 14.4 ലിറ്റര്‍ ബിയറും പിടിച്ചെടുത്തു. 153 കേസുകളിലായി 153 പേരെ അറസ്റ്റ് ചെയ്തു.
454 വാഹന പരിശോധന നടത്തി. മൂന്നു വാഹനം പിടിച്ചെടുത്തു. കളളുഷാപ്പുകളില്‍ 279 പരിശോധനകളും വിദേശമദ്യഷാപ്പുകളില്‍ 35 പരിശോധനകളും നടത്തി.
പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് 97 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലങ്ങളില്‍ പുകവലിച്ച കുറ്റത്തിന് 239 കേസെടുത്തു. 47,800 രൂപ പിഴ ഈടാക്കി. ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു. അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് 23 കേസെടുത്തു. അബ്കാരി കുറ്റകൃത്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 18004252696, ഫോണ്‍: 0477 2252049, 9447178056, 9496002864.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."