യുവതിയുടെ കൊലപാതകം; ഒരു വര്‍ഷത്തിനു ശേഷം കാമുകന് അറസ്റ്റില്‍
ലക്നൗ: മീററ്റില്‍ ഒരു വര്‍ഷം മുന്‍പ് തലയും കൈകളും ഛേദിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ കാമുകനെ പൊലിസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശുകാരനായ സാഖിബാണ് അറസ്റ്റിലായത്.
നേരത്തെ, കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാത്തതിനാല്‍ കേസ് വഴിമുട്ടിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാഖിബ് പിടിയിലായതെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. ലുധിയാനയില്‍ അമന് എന്ന വ്യാജ പേരില്‍ ജോലി ചെയ്തിരുന്നു സാഖിബ് യുവതിയുമായി അടുക്കുകയും അവരുമായി ഒളിച്ചോടുകയുമായിരുന്നു. വീട്ടിലെ പണവും സ്വര്‍ണവുമടക്കം എടുത്തായിരുന്നു ഒളിച്ചോട്ടം. തുടര്‍ന്ന് യുവാവിന്റെ യഥാര്‍ഥ പേര് തിരിച്ചറിയുകയും യുവതിയുമായി പ്രശ്നങ്ങളുണ്ടാകുകയും ചെയ്തതോടെ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തലവെട്ടി. യുവതിയുടെ കൈയില്‍ തന്റെ പേരുകൂടി പച്ചകുത്തിയിരുന്നത് ശ്രദ്ധയില്‍പെട്ട പ്രതി കൈകള്‍കൂടി വെട്ടിമാറ്റുകയായിരുന്നു. 2019 ജൂണിലാണ് തലയും കൈകളുമില്ലാത്ത മൃതദേഹം കണ്ടെത്തിയിരുന്നത്.
പൊലിസ് നടത്തിയ ഫോണ്‍ നമ്പര്‍ പരിശോധനയില്‍ ലുധിയാനയിലെ ഫോണ്‍ മീറത്തിലെത്തിയതായി കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇതു യുവതിയുടെ ഫോണായിരുന്നു. തുടര്‍ന്ന് ഇവരുടെ കുടുംബത്തോട് അന്വേഷിച്ചതോടെയാണ് യുവാവിലേക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."