വയനാട്ടില്‍ മത്സരിക്കുമോ? സസ്‌പെന്‍സ് നിലനിര്‍ത്തി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ? ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നിലവില്‍ സസ്‌പെന്‍സ് തന്നെ. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ഇല്ലെന്നോ ഉണ്ടെന്നോ ഉത്തരം നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.
രാജ്യത്തെ ജനങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ബൃഹത് പദ്ധതിയെ കുറിച്ച് പറയാനാണ് വാര്‍ത്താ സമ്മേളനമെന്നും ബാക്കി കാര്യങ്ങള്‍ പിന്നെ പറയുമെന്നും രാഹുല്‍ പ്രതികരിച്ചു. വൈകീട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. ചിലപ്പോള്‍ ഇതിനു ശേഷം ചോദ്യങ്ങള്‍ക്ക് തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
നേരത്തെ തന്നെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖിനെ സ്ഥാനാര്‍ഥിയായി കെ.പി.സി.സി പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ ഔദ്യോഗിക ലിസ്റ്റ് പുറത്തിറങ്ങിയിരുന്നില്ല. ഇതിനിടെയാണ് രാഹുലിനെ വയനാട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കമുണ്ടാകുന്നത്. നിലവില്‍ അമേത്തിയിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും അമേത്തിയില്‍ തന്നെയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് പുറത്തുവിട്ട സ്ഥാനാര്‍ഥി ലിസ്റ്റില്‍ അമേത്തിയില്‍നിന്ന് രാഹുലിന്റെ പേരുമുണ്ട്.
അമേത്തി കൂടാതെ മറ്റൊരു സ്ഥലത്തു കൂടി മത്സരിക്കുകയാണെങ്കില്‍ കേരളമാണ് രാഹുലിന്റെ മുന്‍ഗണനാപട്ടികയിലുള്ളതെന്നാണ് വിവരം. 2014ലെ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍നിന്ന് രാഹുല്‍ ഗാന്ധി 1,07,903 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയിലെ സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത്. ഇത്തവണയും സ്മൃതി ഇറാനി തന്നെയാണ് എതിര്‍സ്ഥാനാര്‍ഥി.
അന്ന് രാഹുല്‍ 408,651 വോട്ടുകളും സ്മൃതി ഇറാനി 300,748 വോട്ടുകളും നേടി. മൂന്നാംസ്ഥാനത്തുള്ള ബി.എസ്.പിയുടെ ധര്‍മ്മേന്ദ്ര പ്രതാപ് സിങ് 57,716 വോട്ടുകളും നാലാം സ്ഥാനത്തുള്ള എ.എ.പിയുടെ ഡോ. കുമാര്‍ വിശ്വാസ് 25,527 വോട്ടുകളും നേടി. ഇത്തവണ ബി.എസ്.പിയും എ.എ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ല. ഈ സാഹചര്യത്തില്‍ രാഹുലിന്റെ ഭൂരിപക്ഷം വര്‍ധിക്കാനാണ് സാധ്യത. ഇതിനിടെയാണ് വയനാട്ടില്‍ മത്സരിക്കാനുള്ള അപേക്ഷ വരുന്നത്.
രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ നില ഭദ്രമാക്കുമെന്നുറപ്പാണ്. അമേത്തിയ്‌ക്കൊപ്പമോ അല്ലാതെയോ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചാല്‍ ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കുന്ന തീരുമാനമായിരിക്കും അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."