മോദി ഭരണത്തില്‍ നല്ല ദിനങ്ങള്‍ വന്നത് കുത്തകകള്‍ക്കെന്ന് കെ.കെ ജയചന്ദ്രന്‍
തൊടുപുഴ: മോദി ഭരണത്തില്‍ നല്ലദിനങ്ങള്‍ വന്നത് വന്‍കിട കുത്തകകള്‍ക്ക് മാത്രമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്ത 31 ശതമാനം ജനങ്ങള്‍ക്കുപോലും ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടിയില്ല.
ദേശീയ പ്രക്ഷോമഭത്തിന്റെ ഭാഗമായി സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ തൊടുപുഴ ബി.എസ്.എന്‍.എല്‍ ഓഫിസിനുമുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിതരണ സമ്പ്രദായം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും മോദി സര്‍ക്കാര്‍ ഡീസലിന് 23 തവണയും പെട്രോളിന് 20 തവണയും വില കൂട്ടി.
വിലനിലവാരം നിയന്ത്രിച്ചുനിര്‍ത്താന്‍ ഒരു സര്‍ക്കാരിന് എന്തുചെയ്യാന്‍ കഴിയുമെന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നര മാസത്തെ ഭരണം തെളിവാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.
പാര്‍ടി തൊടുപുഴ ഏരിയ സെക്രട്ടറി ടി.ആര്‍ സോമന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എം ബാബു, ജോസ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. കരിമണ്ണൂരില്‍ പാര്‍ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസിനുമുന്നില്‍ നടന്ന ധര്‍ണ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.എല്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി എന്‍ സദാനന്ദന്‍ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം സി.ജെ ചാക്കോ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ.ആര്‍ ഗോപാലന്‍ അധ്യക്ഷനായി.
അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി പോസ്റ്റോഫിസിന് മുമ്പിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി ശശി ഉദ്ഘാടനം ചെയ്തു. എം കമറുദീന്‍ അധ്യക്ഷനായി.ഏരിയാ സെക്രട്ടറി ടി.കെ ഷാജി,കെ.ബി വരദരാജന്‍ ,കെ ആര്‍ ജയന്‍,പി.എം ലത്തീഫ് സംസാരിച്ചു. സി ഡി ഷാജി സ്വാഗതവും ചാണ്ടി പി അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."