സാമൂഹിക പ്രവർത്തകൻ മാത്യു റിയാദിൽ നിര്യാതനായി
റിയാദ്: റിയാദിൽ സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ സ്വദേശി മാത്യു ജേക്കബാണ് (പ്രിൻസ്, 61) വ്യാഴാഴ്ച പുലർച്ചെ 12.40ന് റിയാദിലെ ഡോ. സുലൈമാൻ അൽഹബീബ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കുട്ടനാട് പുളിങ്കുന്ന് വാച്ചാപറമ്പിൽ പാറശ്ശേരിൽ കുടുംബാംഗമായ മാത്യൂ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. 30 വർഷമായി റിയാദിലുള്ള അദ്ദേഹം ബിദായ ഹൗസ് ഫിനാൻസ് എന്ന കമ്പനിയിൽ അക്കൗണ്ട് മാനേജർ ആയിരുന്നു. മല്ലപ്പള്ളി സ്വദേശി റാണി മാത്യു ഭാര്യ. മക്കൾ: അങ്കിത് മാത്യു, അബിദ് മാത്യു, അമറിത് മാത്യു, ആൻമേരി മാത്യു. മരുമകൾ: ശ്രുതി. റിയാദിലെ കുടുംബ കൂട്ടായ്മയായ തറവാടിെൻറ സ്ഥാപക അംഗവും ഭാരവാഹിയുമായിരുന്നു. കുട്ടനാട് അസോസിയേഷെൻറ രക്ഷാധികാരി പദവിയും വഹിച്ചിരുന്നു. റിയാദിൽ വ്യാപകമായ സൗഹൃദ വലയവും അദ്ദേഹത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."