മുസ്‌ലിംകളിലെ പിന്നോക്കക്കാര്‍ക്ക് കൂടുതല്‍ പരിഗണന വേണം: പ്രധാനമന്ത്രി
ഭുവനേശ്വര്‍: മുസ്്‌ലിംകളില്‍ പിന്നോക്കം നില്‍ക്കുന്നവരെ വിവിധ മേഖലകളില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുമെന്ന് മോദി വ്യക്തമാക്കി. ഇതിനെ ഒരു തര്‍ക്ക വിഷയമാക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പിന്നോക്കക്കാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക കമ്മിഷന്‍ രൂപീകരിക്കുന്ന കാര്യം നിര്‍വാഹക സമിതിയോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദി ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ചത്.
നിര്‍വാഹക സമിതി യോഗത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രത്യേക കമ്മിഷന്‍ രൂപീകരിക്കണമെന്നുള്ള പ്രമേയം പാസാക്കുകയും ഇതിനെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവര്‍ പിന്താങ്ങുകയും ചെയ്തു.
യോഗത്തില്‍ ഭരണഘടനാ പദവിയുള്ള കമ്മിഷന്‍ രൂപീകരിക്കാനുള്ള ബില്ലിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 1993ല്‍ രൂപീകരിച്ച പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മിഷനെ നവീകരിക്കുന്ന ബില്ലിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഏതെങ്കിലും സമുദായത്തെ പിന്നോക്ക വിഭാഗമായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്നതായിരിക്കും പുതിയ ബില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് തീരുമാനിച്ചു.
അതേസമയം പാര്‍ട്ടിക്ക് സ്വാധീനം കുറവുള്ള സംസ്ഥാനങ്ങളായ കേരളം, ഒഡീഷ, പ.ബംഗാള്‍ എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 11 സീറ്റെങ്കിലും കിട്ടുന്ന തരത്തില്‍ പ്രചാരണം നടത്താനാണ് യോഗത്തില്‍ തീരുമാനം. ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ പ്രത്യേക നിരീക്ഷണവും കേരളത്തിലേക്കുണ്ടാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."