HOME
DETAILS
MAL
അഭിഭാഷക ഭേദഗതി ബില്ലിനെതിരേ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
backup
April 17 2017 | 01:04 AM
ന്യൂഡല്‍ഹി: അഭിഭാഷക ഭേദഗതി ബില്ല് 2017 കിരാതവും അഭിഭാഷക വിരുദ്ധവുമാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. കര്‍ക്കശമായ നിയമങ്ങള്‍ അടങ്ങിയ 2017ലെ ഭേദഗതി ഒഴിവാക്കണമെന്ന് ഡല്‍ഹിയില്‍ നടന്ന ബാര്‍ കൗണ്‍സിലിന്റെയും വിവിധ ഹൈക്കോടതികളിലെ ബാര്‍ അസോസിയേഷനുകളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായി ഏപ്രില്‍ 21ന് ഉച്ചക്കുശേഷം കോടതി ജോലികള്‍ ബഹിഷ്കരിക്കാന്‍ ബാര്‍ കൗണ്‍സിലും ബാര്‍ അസോസിഷേനുകളും എല്ലാ അഭിഭാഷകരോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായം പുനസ്ഥാപിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."