ഭരണകൂടങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കുഴലൂതുന്നു: പ്രഫുല്ല സാമന്താര
എടച്ചേരി: കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇന്ത്യയിലും, വിദേശത്തുമുള്ള കുത്തക മുതലാളിമാര്‍ക്ക് കുഴലൂതുന്ന പരിപാടി തുടരുകയാണെന്ന് അന്താരാഷ്ട്ര പരിസ്ഥിതി അവാര്‍ഡ് ജേതാവ് പ്രഫുല്ല സാമന്തര.
എടച്ചേരിയില്‍ നടന്ന ബിമല്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ധിക്കാരികളായ കോര്പ്പറേറ്റുമാരെ നിലക്കു നിര്‍ത്തുന്ന കാര്യത്തില്‍ മിക്ക സംസ്ഥാന സര്‍ക്കാരുകളും പരാജയപ്പെട്ടുകൊണ്ടിരിക്കയാണ്.
കോര്‍പറേറ്റ് - ഭരണകൂട കൂട്ടുകെട്ട് ഉപയോഗിച്ച് ലോക ജനതയുടെ ആവാസവ്യവസ്ഥ അട്ടിമറി നടത്തുന്ന ആഗോള ഭീമന്മാര്ക്കെതിരെ പൊതുജനം ഒറ്റക്കെട്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക ചൂഷണത്തിനും വിദ്യാഭ്യാസ സ്വകാര്യവല്കരണത്തിനുമെതിരേ ശക്തമായ പോരാട്ടം നടത്തിയ കരുത്തനായ സഖാവായിരുന്നു കെ.എസ് ബിമലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു. കെ.പി.ചന്ദ്രന് അധ്യക്ഷനായി. ഹമീദ് ചേന്ദമംഗലൂര്‍. പി വിനോദന്‍, സിജുകുമാര്‍, റിജിലേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."