വയനാട്ടില്‍ രാഹുല്‍ വേണം
മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ അടിയന്തിരമായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സിക്ക് ഇ -മെയില്‍ സന്ദേശമയച്ചു.
രാഹുല്‍ ഗാന്ധിയോട് സഥാനാര്‍ഥിത്വം ഏറ്റെടുക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നേരം 3ന് മലപ്പുറം ഡി.ഡി.സിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷമാണ് നേതാക്കള്‍ ഇ-മെയില്‍ സന്ദേശമയച്ചത്. രാഹുല്‍ ഗാന്ധിയെ വയനാട് സീറ്റില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
മലപ്പുറം ഡി.സി.സി ഓഫിസില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, വി.എ സലീം, കെ.പി അബ്ദുല്‍മജീദ് തുടങ്ങിയവരും പ്രവര്‍ത്തക സമിതി അംഗങ്ങളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."