കല്‍പ്പറ്റയില്‍ ട്രാഫിക്ക് പരിഷ്‌ക്കരണം നിലവില്‍ വന്നു
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ട്രാഫിക്ക് പരിഷ്‌ക്കരണം നിലവില്‍ വന്നു. പരിഷ്‌ക്കാര നടപടികള്‍ക്ക് ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായവും ഒപ്പം പരാതികളും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കൃത്യമായ സ്ഥലം അനുവദിച്ചും ഗതാഗത തടസം ഉണ്ടാക്കിയിരുന്ന സ്റ്റാന്റുകള്‍ ഒഴിവാക്കിയും വണ്‍വേ സംവിധാനം ഏര്‍പെടുത്തിയുമാണ് പരിഷ്‌കരണം.
കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ആദ്യദിനത്തില്‍ ക്രമീകരണം നടത്തിയത്. എസ്.ബി.ഐക്ക് മുന്‍പിലെ സ്റ്റാന്റ് ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഓട്ടോസ്റ്റാന്‍ഡ് ന്യൂഫോമിന് മുന്‍പിലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ സ്റ്റാന്‍ഡിന് മുന്‍പില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. അന്തര്‍ സംസ്ഥാന ബസുകള്‍ പുതിയ സ്റ്റാന്‍ഡില്‍ മാത്രമാണ് പ്രവേശിക്കുന്നത്. ബൈപ്പാസിലൂടെ വന്ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറ്റിയാണ് ആളുകളെ കയറ്റുന്നത്. രാത്രി സര്‍വിസ് നടത്തുന്ന ബസുകളും പുതിയ സ്റ്റാന്‍ഡില്‍ നിന്ന് മാത്രമേ യാത്രക്കാരെ കയറ്റുന്നുള്ളു. ആവശ്യമായ സൗകര്യങ്ങള്‍ ബി.ഒ.ടി അധികൃതരാണ് ഒരുക്കുന്നത്.
ടി.ടി, സൂപ്പര്‍ ഫാസ്റ്റ്, പോയന്റ് ടു പോയന്റ് സര്‍വിസുകള്‍ സാധാരണപോലെ പഴയബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്. പിണങ്ങോട് ജങ്ഷനിലൂടെ വരുന്ന ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ കയറാതെ നേരിട്ട് പുതിയ സ്റ്റാന്‍ഡിലേക്കാണ് പോകുന്നത്. വിജയപമ്പിന് സമീപമാണ് ആളെ ഇറക്കേണ്ടത്. കൈനാട്ടിയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്തേക്കുള്ള ബസുകള്‍ അല്‍പം കൂടി മുന്നോട്ടുപോയാണ് നിര്‍ത്തുന്നത്.
ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തി മാത്രമേ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളു. ഗീതാസിന് എതിര്‍വശത്തായി എസ്.ബി.ഐക്ക് മുന്‍പിലായി വര്‍ഷങ്ങളായി ഉണ്ടായിരുന്ന സ്റ്റോപ്പ് എടുത്തു കളഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡിന് ഉള്ളില്‍ കൂടിഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്‍ഡ് അനുവദിച്ചു. ഫെഡറല്‍ ബാങ്ക് എ.ടി.എമ്മിന് മുന്‍വശത്തെ ഓട്ടോസ്റ്റാന്‍ഡ് ഒഴിവാക്കി. ആംബുലന്‍സുകള്‍ ബൈപ്പാസ് വഴി പോകുന്നത് രാവിലെ ഒമ്പതു മുതല്‍ 11 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയും ചരക്കുവാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാന്‍ പാടില്ലന്നും തീരുമാനിച്ചിട്ടുണ്ട്.
വ്യാപാരികള്‍ക്കും
പരാതിയുണ്ട്
ഏറെ കാലത്തെ മുറവിളി കൊടുവില്‍ കല്‍പ്പറ്റ നഗരത്തില്‍ ട്രാഫിക്ക് പരിഷ്‌കാരം നടപ്പാക്കിയത് വ്യാപാരികള്‍ സ്വാഗതം ചെയ്യുന്നു. വ്യാപാരികള്‍ കൂടി ഉള്‍പ്പെട്ട ട്രാഫിക്ക് അഡൈ്വസറി കമ്മറ്റിയാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്. എന്നാല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത പല കാര്യങ്ങളും നടപ്പായിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് പഴയ ബസ് സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ കയറുന്നത് പരിമിത പെടുത്തിയത്.
ഇത് ബസ് സ്റ്റാന്‍ഡിന് അകത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളെ ദ്രോഹിക്കലാണെന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി കെ ഹൈദ്രു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."