മരം കടപുഴകി വീണ് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു
സുല്‍ത്താന്‍ ബത്തേരി: ദേശീയ പാതയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരി മൈസൂരു റോഡില്‍ മുത്തങ്ങ പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിന് സമീപത്താണ് ഇന്നലെ ഉച്ചക്കുശേഷം 2.40 ഓടെ മരം കടപുഴകി റോഡിലേക്ക് വീണത്. മരം വീണ് വൈദ്യുതി പോസ്റ്റിന്റെ മുകള്‍ ഭാഗം തകര്‍ന്നു. ഉടന്‍ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി. റോഡിലേക്ക് മരം വീണതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പേ വാഹനങ്ങളിലെ യാത്രക്കാര്‍ മരം നീക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. മരം റോഡില്‍ നിന്ന് നീക്കുന്നതിനിടെ 3.15ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഹൈവേ പൊലിസിന്റെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു. അര മണിക്കൂറിലധികമാണ് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."