മലപ്പുറത്തെ വിജയം മതേതരത്വത്തിന്റേത്: ഡീന്‍ കുര്യാക്കോസ്
കാസര്‍കോട്: മതേതര സമൂഹത്തിന്റെ ശക്തമായ വിലയിരുത്തലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്ന ഫാസിസ്റ്റ് സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരമാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിലൂടെ പ്രതിഫലിച്ചത്. മോദി സര്‍ക്കാര്‍ ഫാസിസം വര്‍ഗീയതയുടെ രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ സമൂഹത്തിലെ സമ്പന്നര്‍ക്കു വേണ്ടി ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ ഭരണമില്ലാത്ത അവസ്ഥയാണ്. അക്രമവും കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും വര്‍ധിക്കുന്നു. വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നിലപാടും സ്വീകരിക്കുന്നില്ല. ഇത്തരം നിലപാടുകള്‍ക്കെതിരായുള്ള വോട്ടര്‍മാരുടെ നിലപാടാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയത്തോടെ കണ്ടതെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."