റേഷനും കിട്ടാക്കനി ഇ പോസ് മെഷിനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുന്നു
ഇരിക്കൂര്‍:റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകള്‍ പണിമുടക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ വലയുന്നു.
കഴിഞ്ഞമാസാവസാനം ഇരിക്കൂര്‍ മേഖലകളിലെ വിതരണ കേന്ദ്രങ്ങളില്‍ റേഷന്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം പൂര്‍ണമായും മുടങ്ങി. റേഷന്‍കടകളില്‍ ഏറ്റവും തിരക്കേറിയ ദിവസങ്ങളില്‍ മെഷിന്‍ പ്രവര്‍ത്തനരഹിതമായത് ഉപഭോക്താക്കളെയും വില്‍പനക്കാരെയും വലച്ചു.
ഇംപോസ് മെഷീനുകളിലേക്കുള്ള നെറ്റ് കണക്ഷനുകള്‍ തകരാറിലായതാണ് യന്ത്രം പ്രവര്‍ത്തനരഹിതമായത്. റേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിക്കാനായി രാവിലെ മുതല്‍ റേഷന്‍ കടകളിലെത്തിയവരാണ് സാധനങ്ങള്‍ കിട്ടാതെ മടങ്ങിയത്. കഴിഞ്ഞ 29ന് മണിക്കൂറുകളോളം കാത്തിരുന്നവര്‍ 30 നും വന്നെങ്കിലും മെഷീന്‍ ശരിയാകാത്തതിനാല്‍ മടങ്ങുകയായിരുന്നു. റേഷന്‍ ഷാപ്പ് ഉടമകള്‍ ഭക്ഷ്യവകുപ്പ് അധികൃതരും ജില്ല താലൂക്ക് സപ്ലൈ ഓഫീസുകളുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഉടന്‍ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്.
ഇംപോസ് മെഷീന്‍ യന്ത്രം പരിഷ്‌ക്കരണം ഏറെ സൗകര്യപ്രദവും കൃത്യതയുമായിരുന്നെങ്കിലും തുടര്‍ച്ചയായുണ്ടായ തകരാറുകള്‍ കാര്‍ഡുടമകളെ നട്ടം തിരിയിക്കുകയാണ്. റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി രണ്ട് ദിവസം കാത്തിരുന്നിട്ടും ലഭിക്കാതെ വന്നത് ആദ്യമാണെന്ന് കാര്‍ഡുടമകള്‍ പറഞ്ഞു. ഇപോസ് മെഷീന്‍ തകരാറില്‍ ഒരു മാസത്തെ ഭക്ഷ്യസാധനങ്ങള്‍ നഷ്ടപ്പെട്ടു പോകുമോയെന്ന ആശങ്കിലയാണ് കാര്‍ഡുടമകള്‍. ജൂലൈ ആറ് വരെ സാധനങ്ങള്‍ വാങ്ങിക്കാനുള്ള സമയമനുവദിക്കണമെന്ന് കാര്‍ഡുടമകള്‍ ഭക്ഷ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."