രോഗികളായ വയോജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി രോഗികളായ വയോജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന 60 വയസ്സിന് മേല്‍ പ്രായമുള്ള 1200 പേര്‍ക്കാണ് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത്. അതാത് പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി മുന്‍കൂട്ടി അപേക്ഷകള്‍ നല്‍കിയിട്ടുള്ള ഗുണഭോക്തക്കള്‍ക്ക് അതാത്
പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മരുന്നുകള്‍ ലഭിക്കും. 10 ലക്ഷം രൂപയാണ് പദ്ധതി അടങ്കല്‍.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസ് അധ്യക്ഷത വഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു.വി. തെക്കേക്കര, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വൈ.വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എം വര്‍ഗ്ഗീസ്, സിജു ഈരാളി, എല്‍സി വര്‍ഗ്ഗീസ്, ബി.ഡി.ഒ. ഏണസ്റ്റ് തോമസ്, മെഡിക്കല്‍ ഓഫീസര്‍ നസീമ നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."