ആവേശമായി സ്‌കൂള്‍ തെരഞ്ഞെടുപ്പ്
തളിപ്പറമ്പ്: ഓണപ്പറമ്പ എല്‍.പി സ്‌കൂളില്‍ വാശിയേറിയ തെരഞ്ഞെടുപ്പിന് ആവേശകരമായ പര്യവസാനം. തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള പരിചയപ്പെടുത്തലിന്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പ് ആവേശവും വിദ്യാര്‍ഥികള്‍ക്ക് പുതുമയുള്ള അനുഭവവുമായി മാറി. വീറും വാശിയുമേറിയ സ്ഥാനാര്‍ഥി പര്യടനത്തില്‍ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്താന്‍ സ്ലിപ്പുമായി വോട്ടര്‍മാര്‍ നേരത്തേ വരിയില്‍ സ്ഥാനം പിടിച്ചിരുന്നു. സര്‍വ സജ്ജീകരണവുമായി നിലയുറപ്പിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വനിതാ പൊലിസ് ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍.. കുട്ടികള്‍ സ്‌കൂളില്‍ മുതിര്‍ന്നവരായി. വോട്ടിങ് നടന്നത് കംപ്യൂട്ടര്‍ സംവിധാനത്തിലും. ഫലപ്രഖ്യാപനവും കൗതുകകരമായിരുന്നു. തടിച്ചുകൂടിയ കുട്ടികള്‍ക്കുമുന്നില്‍ പ്രത്യേകം തയാറാക്കിയ സ്‌ക്രീനില്‍ വിജയിയെ തെളിഞ്ഞു.
തുടര്‍ന്ന് വിജയികളെ ആനയിച്ചുകൊണ്ടുള്ള ആഹ്ലാദ പ്രകടനവും. സ്‌കൂള്‍ ലീഡറായി ശസ്‌ന സക്കരിയ, ഡെപ്യൂട്ടി ലീഡറായി കെ. ഇമ്രത്ത്. വിദ്യാരംഗം കണ്‍വീനറായി റഷ ഫാത്തിമ എന്നിവരെ തെരഞ്ഞെടുത്തു. സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനധ്യാപിക പത്മാക്ഷിക്കു മുമ്പാകെ ഇവര്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. ആകാംഷയേറിയ കുട്ടി തെരഞ്ഞെടുപ്പ് കാണാന്‍ പി.ടി.എ അംഗങ്ങളും നാട്ടുകാരും സ്‌കൂളിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."