കണ്ടങ്കാളി എണ്ണ സംഭരണി: 19ന് ബഹുജന മാര്‍ച്ച്
പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടവും നികത്തി സ്ഥാപിക്കാന്‍ പോകുന്ന കേന്ദ്രീകൃത എണ്ണസംഭരണശാലക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. എണ്ണക്കമ്പനികള്‍ക്ക് 85 ഏക്കര്‍ നെല്‍വയല്‍ ഏറ്റെടുത്തുകൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 19ന് പുഞ്ചക്കാട് നിന്ന് പയ്യന്നൂര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പുഞ്ചക്കാട് വൈ.എം.ആര്‍.സി പരിസരത്ത് നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ യുവജന സംഘടനാനേതാക്കളും പരിസ്ഥിതിപൗരാവകാശ പ്രവര്‍ത്തകരും അടക്കം നൂറുകണക്കിനാളുകള്‍ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി പത്മനാഭന്‍ ചെയര്‍മാനും അപ്പുക്കുട്ടന്‍ കാരയില്‍ കണ്‍വീനറുമായി കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമരസമിതിക്ക് രൂപം നല്‍കി. വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ രക്ഷാധികാരികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും നാട്ടുകാരും പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകരും അടങ്ങിയതാണ് സമരസമിതി. കണ്‍വന്‍ഷന്‍ കണ്ടങ്കാളിയിലെ കര്‍ഷകത്തൊഴിലാളി വി.പി ഷീജ ഉദ്ഘാടനം ചെയ്തു. കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. പവിത്രന്‍, എം.ടി അബ്ദുല്‍ ജബ്ബാര്‍, എന്‍. സുകുമാരന്‍, വി.കെ ബാവ, പി.പി ദാമോദരന്‍, ടി.വി നാരായണന്‍, ഡി.കെ ഗോപിനാഥ്, സി.കെ രമേശന്‍, വി.കെ.പി ഇസ്മാഈല്‍, കെ. ജയരാജ്, പി.വി പ്രഭാത്, സുരേഷ് കീഴാറ്റൂര്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, കെ. രാമചന്ദ്രന്‍, പി.പി.കെ പൊതുവാള്‍, ടി.വി രാജേന്ദ്രന്‍, ഹരി ചക്കരക്കല്‍, കസ്തൂരിദേവന്‍, ജമാല്‍ കടന്നപ്പള്ളി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."