ഷംന തസ്നീമിന്റെയും ജെറിന് മൈക്കിളിന്റെയും മരണം: മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്
കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ ഷംന തസ്നീമും ജെറിന് മൈക്കിളും മരണപ്പെട്ട സംഭവങ്ങളില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇന്ന് രാവിലെ പത്തരയ്ക്ക് പി ടി തോമസ് എം എല്‍ എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ചികിത്സ കിട്ടാതെ മെഡിക്കല്‍ കോളേജിലെ തന്നെ വിദ്യാര്‍ത്ഥിനിയായ ഷംന മരിച്ച് ഒരു വര്‍ഷമാകാറായിട്ടും കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. മാസങ്ങള്‍ക്ക് ശേഷം ഇതേ സാഹചര്യത്തിലാണ് ജെറിന് മൈക്കിളെന്ന ഇരുപത്തിയഞ്ചുകാരനും മരണപ്പെടുന്നത്.
സര്‍ക്കാര്‍ നടപടിയെടുക്കാതെ കുറ്റക്കാരെ സഹായിക്കുന്ന നിലപാടാണെടുക്കുന്നതെന്ന് ഷംനയുടെ പിതാവ് അബൂട്ടി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് മരണങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചിട്ടുള്ളത്. കെ എസ് യു വും മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ശക്തമായി സമര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."