ബി.ജെ.പി പാളയത്തില്‍ അഴിമതിയുടെ പ്രളയം: എം.സി സെബാസ്റ്റിയന്
കുറ്റ്യാടി: ബി.ജെ.പി പാളയത്തില്‍ അഴിമതിയുടെ പ്രളയമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കള്ളന്മാരുടെയും കൊള്ളക്കാരുടെയും കയ്യില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന ജന.സെക്രട്ടറി എം.സി സെബാസ്റ്റിയന്.
വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പുളക്കൂലില് നടന്ന വേളം പഞ്ചായത്ത് യു.ഡി.എഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ അപ്രസക്തരായ സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പില്‍ യാതൊരു സാധ്യത ഇല്ലെന്നും ഫാസിസ്റ്റുകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന മുന്നേറ്റത്തിന് ശക്തി പകരാന്‍ മതേതര വിശ്വാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു.
പുത്തൂര്‍ മുഹമ്മദലി ചെയര്‍മാനായും, കെ.കെ അബ്ദുല്ല മാസ്റ്റര്‍ കണ്‍വീനറായുമുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്കി. വി. അബ്ദുറഹിമാന് മാസ്റ്റര്‍ അധ്യക്ഷനായി. മഠത്തില്‍ ശ്രീധരന്, മരക്കാട്ടേരി ദാമോദരന്‍, പുത്തൂര്‍ മുഹമ്മദലി, കെ.സി മുജീബ് റഹ്മാന്, കെ.കെ അബ്ദുല്ല മാസ്റ്റര്‍, യൂസഫ് പള്ളിയത്ത്, പി.പി റഷീദ്, എം.സിദ്ദീഖ്, ടി.വി ഗംഗാധരന്, കെ.കെ ബാലന്‍മാസ്റ്റര്‍, പി.കെ ബഷീര്‍, മാണിക്കോത്ത് ബഷീര്‍, വി.കെ അബ്ദുല്ല, എം.മോളി, കെ അമ്മത്ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."