ജയരാജനെ വ്യക്തിഹത്യ നടത്തി വോട്ടുനേടാനുള്ള ശ്രമം വിലപോവില്ല: ടി.പി രാമകൃഷ്ണന്
പേരാമ്പ്ര: എതിരാളികളുടെ കൊലക്കത്തിയില്‍ നിന്നും തലനാരിഴയ്ക്ക് ജീവന് മാത്രം തിരിച്ചുകിട്ടി ഒട്ടേറെ ശാരീരിക പ്രയാസങ്ങളോടെ ഇന്നും ജീവിക്കുന്ന പി.ജയരാജനെ വ്യക്തിഹത്യ നടത്തി വോട്ടു നേടാനുള്ള ശ്രമം വിലപോവില്ലന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. കൊലയാളിയെന്നും സൂത്രധാരനെന്നും പ്രചരിപ്പിച്ച് വോട്ടു നേടാനുള്ള കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഹീന തന്ത്രം ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ പര്യടന പരിപാടിയില്‍ നൊച്ചാട് പഞ്ചായത്തിലെ സമാപന ചടങ്ങ് വെള്ളിയൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. ഒ.കെ വാസു, വല്സന് എടക്കോടന്‍, കെ.പി ആലിക്കുട്ടി, കെ.കെ ഹനീഫ, കെ.എം കുഞ്ഞികൃഷ്ണന് നായര്‍, ആതിര ബാലന് നായര്‍, എം. കുഞ്ഞിരാമനുണ്ണി, എം.കെ ചെക്കോട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."