മഞ്ഞപ്പിത്തം പടരുന്നു; രണ്ട് കുട്ടികള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
ബാലുശ്ശേരി : ബാലുശ്ശേരി ജയ്റാണി പബ്ലിക്ക് സ്കൂളിലെ രണ്ടു കുട്ടികള്‍ക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം 19 വിദ്യാര്‍ഥികള്‍ക്ക് രോഗം പിടിപെട്ടിരുന്നു.
നന്മണ്ട പഞ്ചായത്തിലെ രണ്ടു കുട്ടികളാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.സ്കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനിക്കാരിക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ പഞ്ചായത്തുകളില്‍ എവിടേയും മുതിര്‍ന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി റിപ്പോര്‍ട്ടില്ല.
മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കിണറുകള്‍ ക്ലോറിനേഷന് നടത്തുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചതായി താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സകൂളില്‍ വാര്‍ഷിക പരീക്ഷകളില്‍ ക്രമീകരണം നടത്തി സ്കൂള്‍ അടക്കൂന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."