മത്സ്യക്കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന വ്യാപകം
അമ്പലപ്പുഴ: മത്സ്യക്കച്ചവടത്തിന്റെ മറവില്‍ ഇരുചക്രവാഹന ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പന വ്യാപകമാകുന്നു. പുന്നപ്ര , കുറവന്‍തോട് വണ്ടാനം തുടങ്ങിയ മേഖലകളിലാണു മയക്ക് മരുന്ന് വില്‍പന വ്യാപകമാകുന്നത്.
ഇരുചക്രവാഹനത്തിന്റെ പിന്നില്‍ ബോക്‌സില്‍ മത്സ്യം കെട്ടിവച്ച് പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചാണ് മത്സ്യകച്ചവടത്തിന്റെ മറവില്‍ ലഹരിമരുന്ന് വില്‍പന നടത്തുന്നത്. മത്സ്യക്കച്ചവടത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹങ്ങള്‍ക്കാകട്ടെ യാതൊരു രേഖയും ഉണ്ടായിരിക്കില്ല. വളരെ പഴക്കം ചെന്ന ഇരുചക്രവാഹനങ്ങളാണ് കച്ചവട ആവശ്യത്തിന് ഉപയോഗിയ്ക്കുന്നത്.
കിഴക്കന്‍ ജില്ലകളില്‍ നിന്നും ഏജന്റ് മുഖേനയാണ് ഇരുചക്രവാഹനമത്സ്യ വില്‍പനക്കാര്‍ക്ക് മയക്കുമരുന്ന് എത്തിയ്ക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് വില്‍പ്പനയ്ക്ക് എത്തിച്ച രണ്ടുകിലോ കഞ്ചാവ് മായി പെരുമ്പാവൂര്‍ സ്വദേശിയെ പുന്നപ്രയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."