HOME
DETAILS

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

  
Web Desk
October 31, 2024 | 8:34 AM

CPMs MV Govindan Responds to Suresh Gopis Remarks

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ 'തന്ത' പരാമര്‍ശത്തിന് മറുപടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്. അത് താന്‍ പറയുന്നില്ല. അതിന് മറുപടി സതീശന്‍ പറഞ്ഞോട്ടെയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

കെ. മുരളീധരനെ നിയമസഭയിലെത്തിക്കാന്‍ വി.ഡി സതീശന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന് നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ട്. അതിലൊരാളാണ് മുരളീധരന്‍. അദ്ദേഹം നിയമസഭയിലെത്തുന്നത് സതീശന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

കല്‍പ്പാത്തി രഥോത്സവം കലക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ല. ബി.ജെ.പി ഉറപ്പായും മൂന്നാം സ്ഥാനത്താവും. ഇ. ശ്രീധരന് ലഭിച്ച വോട്ട് ഇപ്പോഴത്തെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഷാഫിക്ക് കിട്ടിയ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കും ലഭിക്കില്ല. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പാലക്കാട് മത്സരിക്കുന്നത്. ബി.ജെ.പി ചിത്രത്തിലില്ല. അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  4 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  4 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  4 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  4 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  4 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  4 days ago