മത്സരച്ചൂടില്‍ ഒപ്പത്തിനൊപ്പം സ്ഥാനാര്‍ഥികള്‍
കോഴിക്കോട്: മീനച്ചൂടിലെ മീന്‍ വിഷയങ്ങളുമായി എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഇന്നലെ പര്യടനം ആരംഭിച്ചത് മത്സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച്.
യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ വലിയങ്ങാടി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വില്‍പനക്കായി വച്ച മീന്‍ കൈയിലെടുത്തുള്ള അദ്ദേഹത്തിന്റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ ട്രെന്‍ഡായപ്പോഴേക്കും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍ എലത്തൂരിലെ മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യത്തൊഴിലാളികളോടൊപ്പമുള്ള ഫോട്ടോയും നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് പുറമേ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവും ഇന്നലെ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തിയെന്നതും കൗതുകമായി. വൈകിട്ട് ചേളന്നൂര്‍ എസ്.എന്‍ കോളജില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയ എ. പ്രദീപ് കുമാറും എം.കെ രാഘവനും പരസ്പരം കണ്ടുമുട്ടി. എം.കെ രാഘവന്‍ രാവിലെ എലത്തൂര്‍ മണ്ഡലത്തിലെ പുതിയാപ്പ ഹാര്‍ബറില്‍ നിന്നാണ് ഇന്നലെ പര്യടനം ആരംഭിച്ചത്.
തുടര്‍ന്ന് വലിയങ്ങാടി സെന്‍ട്രല്‍ മാര്‍ക്കറ്റ്, കുരുവട്ടൂര്‍ മൊകാസ് കോളജ്, പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, പറമ്പില്‍ ശിവക്ഷേത്രം, മദീനത്തുല്‍ ഖിറാം, ചേളന്നൂര്‍ എസ്.എന്‍ കോളജ്, കാക്കൂര്‍ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ് എന്നിവിടങ്ങളില്‍ എത്തി വോട്ടഭ്യര്‍ഥിച്ചു. എലത്തൂരില്‍ നിന്നായിരുന്നു എ.പ്രദീപ് കുമാര്‍ പര്യടനം തുടങ്ങിയത്. പിന്നീട് പുതിയനിരത്ത്, എരഞ്ഞിക്കല്‍ വെസ്റ്റ് മേഖലയിലെ കണ്ടം കുളങ്ങര, അമ്പലപ്പടി, നടുതുരുത്തിപ്പാലം, അണ്ടിക്കോട്, ചെറുകുളം ബസാര്‍, കതോടത്ത് താഴം, എസ്‌റ്റേറ്റ് താഴം, ഒളോപ്പാറ, അന്നശേരി, പയിമ്പ്ര എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന്റെ നാലാംദിന പര്യടനം എലത്തൂര്‍ മണ്ഡലത്തിലെ കാക്കൂരില്‍ നിന്നാണ് ആരംഭിച്ചത്. കൊളത്തൂര്‍ അദ്വൈതാശ്രമം, നരിക്കുനി മാമ്പറ്റ ഹരിജന്‍ കോളനി, നരിക്കുനി, കിഴക്കോത്ത്, കൊടുവള്ളി, കട്ടിപ്പാറ, ഓമശ്ശേരി, മടവൂര്‍ എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."