ബാലപാര്‍ലമെന്റായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാള്‍
കൊല്ലം: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ബാല പാര്‍ലമെന്റിന് കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാള്‍ വേദിയായി. സ്പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ആരംഭിച്ച ബാലപാര്‍ലമെന്റില്‍ അനുശോചനവും നയപ്രഖ്യാപനവും ചോദ്യോത്തരവേളയും സബ്മിഷനും എല്ലാം മുറപ്രകാരം നടത്തി. എം.എല്‍.എ, കോര്‍പ്പേറഷന്‍ ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പാര്‍ലമെന്റിന്റെ കാഴ്ചക്കാരായി.
ജില്ലയിലെ 75 സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ ബാലപ്രതിനിധികളാണ് പാര്‍ലമെന്റ് അംഗങ്ങളായി മാറിയത്. സ്ത്രീ സുരക്ഷയും, റോഡപകടങ്ങളും, പ്ലാസ്റ്റിക് ഉപയോഗവും നവകേരള മിഷനും, വിദ്യാര്‍ഥി പ്രശ്‌നങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചയായി. പാര്‍ലമെന്റ് പലപ്പോഴും പ്രക്ഷുഭ്തമാവുകയും വാക്കൗട്ട് നടത്തുകയും സഭ വീണ്ടും കൂടുകയും ചെയ്തു. പ്രധാനമന്ത്രിയും, മന്ത്രിമാരും അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയും പ്രതിപക്ഷം ശക്തമായി പ്രതികരിക്കുകയും ചെയ്തു.
ജില്ലാ ബാലപാര്‍ലമെന്റിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എ മുഹമ്മദ് അന്‍സര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീതാകുമാരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി ആര്‍ രാജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."