HOME
DETAILS
MAL
ആരോഗ്യമേഖലയില്‍ 3,000ത്തോളം നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന്
backup
July 02 2018 | 08:07 AM
പട്ടാമ്പി: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ 3000ത്തോളം നിയമനം ഉടന്‍ നടത്തുമെന്ന് മന്ത്രി എ.കെ ബാലന്. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
ചടങ്ങില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍, ജില്ലാപഞ്ചായത്ത് അംഗം എ. സാബിറ, ജുസ്ന, എം.പി വിജയകുമാര്‍, പി.വി വിജയന്, കെ. രഞ്ജിത്ത്, ഡോ. നാസര്‍, ഡോ. രചനചിദംബരം, ഡോ. ഗീത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."