വിദ്യാലയ പരിസരങ്ങളില്‍ കഞ്ചാവും ലഹരി മിഠായിയും സുലഭം
കൊല്ലങ്കോട്: വിദ്യാലയ പരിസരങ്ങളില്‍ കഞ്ചാവും ലഹരി മിഠായിയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വ്യാപകം. കഴിഞ്ഞദിവസം മുതലമടയില്‍ പൊലിസ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിക്കുന്നതിനിടെ ഇവ വാങ്ങിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രധാന ഉപഭോക്താക്കളെങ്കിലും കഞ്ചാവിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കിടയിലും ആവശ്യക്കാര്‍ ഏറെയുണ്ട്.
കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, പല്ലശ്ശന എന്നിവിടങ്ങളില്‍ വിദ്യാലയ പരിസരങ്ങളില്‍ ലഭിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന മധുരമുള്ള ഒരു തരം മിഠായി ലഹരി വസ്തുവാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു പരിശോധിച്ചു കണ്ടെത്താന്‍ നടപടി ഉണ്ടായിട്ടില്ല.
വില്‍പന നടത്തുന്ന കടക്കാര്‍ക്ക് ഇതു ലഹരി മിഠായി ആണെന്ന് അറിയാത്ത സ്ഥിതിയുമുണ്ട്. കൂടാതെ വെറ്റില മുറുക്കുന്നതിന് ഉപയോഗിക്കുന്ന പുകയില ച്യുയിംഗത്തിനൊപ്പം ചേര്‍ത്തു ലഹരിയായി ഉപയോഗിക്കുന്നവരുമുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് എക്‌സൈസ്, പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവ പിടികൂടാനുള്ള നടപടി കാര്യക്ഷമമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."