HOME
DETAILS
MAL
ശുദ്ധജല വിതരണ പദ്ധതി അന്തിമഘട്ടത്തില്‍
backup
July 02 2018 | 08:07 AM
കോട്ടായി: പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് സമഗ്ര ശുദ്ധജല വിതരണ പദ്ധതി നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടത്തില്‍. മണിമല ജലവിതരണ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്തില്‍ മുഴുവന്‍ പ്രദേശത്തും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. പ്രധാന പൈപ്പ് ലൈനാണ് ഇപ്പോള്‍ സ്ഥാപിക്കുന്നത്.
രണ്ട് മാസത്തിനകം പൈപ്പ് സ്ഥാപ്പിക്കല് പൂര്‍ത്തിയാകും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം പിന്നീട് പൈപ്പ് ലൈന്‍ വീടുകളിലേക്ക് നീട്ടും. പഞ്ചായത്തിന്റെ എല്ലായിടത്തും ശുദ്ധജലം എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. രണ്ടാംഘട്ട പദ്ധതിക്കു 11 കോടി രൂപയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."