HOME
DETAILS

ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ടെസ്റ്റ് ഫയറിന് അനുമതി തേടി

  
backup
July 13 2016 | 06:07 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af-2

 

തലശ്ശേരി: ഐ.ഡി.ബി.ഐ തലശ്ശേരി ശാഖയിലെ ജീവനക്കാരി മേലൂര്‍ വടക്കിലെ പുതിയാണ്ടി വീട്ടില്‍ വില്‍ന വിനോദ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ടെസ്റ്റ്ഫയറിന് അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചു. വെടി പൊട്ടിയതിലെ ദുരൂഹത നീക്കാനാണ് അന്വേഷണ സംഘം ടെസ്റ്റ് ഫയറിന് അനുമതി തേടിയത്. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് അന്വേഷണ സംഘം ടെസ്റ്റ് ഫയറിനുള്ള ഹരജി നല്‍കിയത്. അനുമതി ലഭിച്ചാലുടന്‍ ടെസ്റ്റ്ഫയര്‍ നടത്താനാണ് പൊലിസിന്റെ നീക്കം. തലശ്ശേരി സി.ഐ പി.എം മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ വെടി പൊട്ടിയതില്‍ അസ്വഭാവികത കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സുരക്ഷാ ജീവനക്കാരന്റെ തോക്ക് ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയ്ക്കായി കോടതി അനുമതിയോടെ തിരുവനന്തപുരത്തേക്ക് അയക്കുകയും ചെയ്തിരുന്നു.
വില്‍ന വിനോദ് വെടിയേറ്റു മരിച്ച തലശ്ശേരി ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ഡി.ബി.ഐ ബാങ്കില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വെടിപൊട്ടി മരിച്ച വില്‍നയുടെ തല ചിന്നിച്ചിതറിയതിലെ അസ്വഭാവികതയാണു സംശയം ജനിപ്പിച്ചിരുന്നത്.


ഒരു മീറ്റര്‍ അകലെ നിന്ന് ഡബിള്‍ ബാരല്‍ തോക്കില്‍ നിന്ന് വെടി പൊട്ടിയാല്‍ ബുള്ളറ്റ് തുളച്ച് കയറുക മാത്രമാണ് ചെയ്യുകയെന്നും തല പൊട്ടിച്ചിതറാന്‍ ഇടയാക്കില്ലെന്നും പരിശോധന നടത്തിയ സംഘം വിലയിരുത്തി. എന്നാല്‍ വില്‍നയുടെ തല തകര്‍ന്നത് തലയോട്ടി പൊട്ടുകയും തലച്ചോര്‍ ചിതറിത്തെറിക്കുകയും ചെയ്തിരുന്നു. എത്ര അകലെ നിന്നാണ് വെടിപൊട്ടിയതെന്നു കൂടുതല്‍ പരിശോധനയിലേ വ്യക്തമാവൂ. തല ചിതറിപ്പോയതിലെ അസ്വഭാവികതയാണ് ഫോറന്‍സിക് വിദഗ്ധരെ കുഴക്കുന്നത്. അതിനാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ ടെസ്റ്റ് ഫയര്‍ നടത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചതിന്റെ ഭാഗമായാണ് കോടതിയെ സമീപിച്ചത്.
ജൂണ്‍ രണ്ടിന് രാവിലെ 9.50 ഓടെയാണ് ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി ശാഖയിലെ സെയില്‍സ് വിഭാഗത്തിലെ താല്‍കാലിക ജീവനക്കാരി വില്‍ന വിനോദ് ഇതേ ബാങ്കിലെ സുരക്ഷാ ജീവനക്കാരന്‍ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂരിലെ ഹരിശ്രീയില്‍ ഹരീന്ദ്രന്റെ തോക്കിലെ വെടിയേറ്റ് മരിച്ചത്. സംഭവത്തിന് ശേഷം അറസ്റ്റിലായ സുരക്ഷാ ജീവനക്കാരന്‍ ആഴ്ചകളോളം റിമാന്‍ഡിലായിരുന്നു. തോക്കില്‍ തിര നിറച്ചതിന് ശേഷം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയെന്നായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൊഴി. എന്നാല്‍ വില്‍നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ അമ്മ സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  9 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  18 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  23 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago