'നൂറില്‍ നൂറ് വോട്ട് നമ്മുടെ ലക്ഷ്യം' പോസ്റ്റര്‍ പ്രചാരണത്തിന് തുടക്കം
ആലപ്പുഴ: സ്വീപ്പിന്റെ (വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി) പ്രചരണവുമായി ബന്ധപ്പെട്ട് വിഡിയോ, പോസ്റ്റര്‍, സ്റ്റിക്കര്‍ എന്നിവയുടെ പ്രകാശനം ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്നു. നൂറില്‍ നൂറ് വോട്ട് നമ്മുടെ ലക്ഷ്യം എന്ന പ്രചരണത്തിന്റെ ഭാഗമായാണ് വീഡിയോയും സ്റ്റിക്കറും പോസ്റ്ററും സ്വീപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങളോട് വോട്ടവകാശം വിനിയോഗിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോയുടെ പ്രകാശനം ജില്ലാ കലക്ടര്‍ എസ്. സുഹാസ് നിര്‍വഹിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയെ നൂറില്‍ നൂറ് ശതമാനം വോട്ട് നേടാന്‍ പ്രാപ്തമാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തുല്യതാ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ കാര്‍ത്ത്യായനി അമ്മയുടേയും ബന്ധുവിന്റെയും ചിത്രമടങ്ങിയ പോസ്റ്ററാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. പൊതുഇടങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലും ഓഫിസുകളിലുമെല്ലാം പോസ്റ്ററും സ്്റ്റിക്കറും ഒട്ടിക്കാനാകും. ഇതോടൊപ്പം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വോട്ടിങ് മെഷീനുകളുടെ റാന്‍ഡമൈസേഷനും ജില്ലാകലക്ടറുടെ സാനിധ്യത്തില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."