കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാകാന്‍ മാതാപിതാക്കള്‍ക്ക് പരിലാളനം നല്‍കണം: കെ.വി തോമസ്
പള്ളുരുത്തി: ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങള്‍ ഊഷ്മളതയുളവാക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് കുടുംബങ്ങളില്‍ സ്‌നേഹവും പരിലാളനവും നല്‍കണമെന്ന് കെ.വി തോമസ് എം.പി പറഞ്ഞു. കുമ്പളങ്ങി നോര്‍ത്ത് സെന്റ്.ജോസഫ് പള്ളിയില്‍ കുടുംബ യൂനിറ്റ് ശുശ്രൂഷ സമിതിയുടെ നേതൃത്വത്തില്‍ വിവാഹ ജീവിതം 25 വര്‍ഷം പിന്നിട്ടവര്‍ക്ക് ഉപഹാരം നല്‍കി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 300 ലേറെ വയോജനങ്ങള്‍ക്ക് കുട നല്‍കിയാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്.
മാര്‍പ്പാപ്പയില്‍ നിന്നും ഷെവലിയര്‍ പദവി ലഭിച്ച ഡോ. എഡ്വേര്‍ഡ് എടേഴത്തിനെ ചടങ്ങില്‍ ആദരിച്ചു. പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ വികാരി. ഫാദര്‍, ജോയി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി മുഖ്യ പ്രസംഗം നടത്തി.
ചലച്ചിത്രതാരം സാജന്‍ പള്ളുരുത്തി, കുടുംബ യൂണിറ്റ് ശുശ്രൂഷ സമിതി കൊച്ചി രൂപതാ ഡയറക്ടര്‍ ഫാദര്‍. വര്‍ഗീസ് ചെറുതീയില്‍ , ഹാഷില്‍ കെ.കെ , ജെന്‍സന്‍ നെടുവേലി , സിസ്റ്റര്‍ ,ആനിമോള്‍ , ഷൈനി സെബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."