തലസ്ഥാനത്ത് മരിച്ച വൈദികനെ പരിശോധിച്ചതില്‍ വീഴ്ച അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരില്‍ വളാഞ്ചേരിയിലെ ദേവിക ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവികയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേ സമയം ദേവികയുടെ മരണത്തില്‍ നിര്‍ണായക തെളിവായ നോട്ടുപുസ്തകം പൊലിസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മരണം ഇഷ്ടപ്പെടുന്നുവെന്നു നോട്ടുബുക്കില്‍ എഴുതിയ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എല്ലാം വിശദമായി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന് ഡി.ജി.പി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നോ എന്നതും അന്വേഷിക്കും. മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ അന്വേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."