HOME
DETAILS
MAL
ഭാഷയുടെ പ്രൗഢി വീണ്ടെടുക്കാന്‍ മാതൃഭാഷാസംഗമം
backup
April 17 2017 | 20:04 PM
തിരൂര്‍: ഭാഷയുടെ സ്വത്വവും പ്രൗഢിയും വീണ്ടെടുക്കുന്നതിനുള്ള അടിയന്തിര നടപടികളും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി സമഗ്ര കര്‍മ്മപദ്ധതിയും ചര്‍ച്ച ചെയ്യുന്നതിന് മലയാള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ മാതൃഭാഷാസംഗമം സംഘടിപ്പിക്കുന്നു. 20ന് രാവിലെ 10 മുതല്‍ അക്ഷരം കാംപസില്‍ നടക്കുന്ന തുറന്ന ചര്‍ച്ചയിലും കൂട്ടായ്മയിലും ഭാഷാവിദഗ്ധരും എഴുത്തുകാരുമായ നാല്പതോളം പേര് പങ്കെടുക്കും.ചര്‍ച്ചകള്‍ക്ക് ശേഷം തുടര്‍ പ്രവര്‍ത്തനങ്ങളുടെ സമഗ്രചിത്രം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."