. ഓണ്‍ലൈനില്‍ ഭാഷാധ്യാപനം തുടങ്ങിയില്ല: ബദല്‍ മാര്‍ഗംതേടി അധ്യാപക കൂട്ടായ്മകള്‍
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിക്ടര്‍ ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുമ്പോള്‍ ഭാഷാ വിഷയങ്ങളില്‍ ക്ലാസുകള്‍ തുടങ്ങാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു. അറബിക്, ഉര്‍ദു, സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളുടെ ഓണ്‍ലൈന്‍ അധ്യാപനമാണ് അനിശ്ചിതമായി നീളുന്നത്. പതിനാലാം തിയതിവരെ പരീക്ഷണാടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ അധ്യാപനം നടക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭാഷാ അധ്യാപനത്തിനായി ഒരുനടപടിയും തുടങ്ങാത്തതാണ് വിദ്യാര്‍ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്കയുണര്‍ത്തിയിരിക്കുന്നത്. വിവിധ ഭാഷാധ്യാപക സംഘടനകളും അധ്യാപനം തുടങ്ങാത്തതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. അറബിക്, ഉര്‍ദു, സംസ്‌കൃതം ഭാഷകളെ മാറ്റിനിര്‍ത്തിയതിലൂടെ പ്രസ്തുത ഭാഷ പഠിക്കുന്ന കുട്ടികളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കുറ്റപ്പെടുത്തി. ഭാഷാ വിഷയങ്ങളില്‍ ഉടന്‍ ഓണ്‍ലൈന്‍ അധ്യാപനം ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ആരംഭിച്ച ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യൂട്യൂബിലൂടെയും വാട്‌സ്ആപ്പിലൂടെയുമൊക്കെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ തയാറാക്കി നല്‍കി ബദല്‍ സംവിധാനം ഒരുക്കുകയാണ് ഭാഷാധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."