വീട് കുത്തിത്തുറന്ന് കവര്‍ച്ച: അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക്
മാറഞ്ചേരി: കഴിഞ്ഞ ദിവസം പനമ്പാട് പെരുവഴിക്കുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണാഭരണവും ടി.വിയും കവര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രദേശത്തു താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെരുവഴിക്കുളം ഒല്ലാശ്ശേരി മങ്ങാട്ടേല്‍ ഒ.എം. മുംതാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുറച്ചു ദിവസമായി വീട്ടില്‍ ഇല്ലാതിരുന്ന മുംതാസും കുടുംബവും വീട് തുറക്കാനെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നതായി കണ്ടണ്ടത്. വീടിനകത്തെ രണ്ടണ്ട് മുറികളിലേയും സാധനങ്ങള്‍ വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു.
അലമാരകളും തുറന്നുകിടന്നിരുന്നു. മുറിയിലെ ഒരു അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വീട്ടിന്റെ ഹാളില്‍ ഉണ്ടായിരുന്ന എല്‍.സി.ഡി. ടി.വിയും മോഷണംപോയി. തിരൂര്‍ ഡി.വൈ.എസ്.പി. ഉല്ലാസ്, പെരുമ്പടപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വേനലവധിക്കാലത്ത് വീട് പൂട്ടി പോകുന്നവര്‍ വിവരം അതാത് പൊലിസ് സ്റ്റേഷനാണുകളില്‍ അറിയിക്കുകയും പൊലിസ് നിഷ്‌കര്‍ഷിക്കുന്ന മുന്‍കരുതലുകള്‍ എടുക്കകയും വേണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."