ജില്ലാ കലക്ടറുടെ ഉത്തരവ് നിഗൂഢം: യു.ഡി.എഫ്
തൊടുപുഴ: ജോയ്സ് ജോര്‍ജ് എം.പിയുടേയും കുടുംബാഗങ്ങളുടേയും പേരിലുള്ള വിവാദ പട്ടയങ്ങള്‍ റദ്ദാക്കിയ ദേവികുളം സബ് കളക്ടറുടെ ഉത്തരവ് അസ്ഥിരപ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് നിഗൂഢമാണെന്ന് യു.ഡി.എഫ് ആരോപിച്ചു.ദേവികുളം സബ് കലക്ടര്‍ എം. പിയേയും കുടുംബാഗങ്ങളേയും നേരിട്ടു കേള്‍ക്കാതെ പട്ടയങ്ങള്‍ റദ്ദാക്കിയത് സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്ന ഒരേയൊരു കാര്യം മാത്രം പരിഗണിച്ച് ഉത്തരവ് റദ്ദാക്കി വീണ്ടും വാദം കേള്‍ക്കുന്നതിനായി തിരിച്ചയച്ചത് അനാവശ്യ വിവാദങ്ങള്‍ക്കും നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും വഴിയൊരുക്കും.
പട്ടയങ്ങള്‍ റദ്ദാക്കുവാന്‍ സബ് കലക്ടര്‍ ആധാരമാക്കിയ മറ്റു കാര്യങ്ങളുടെ സാധുത പരിഗണിച്ചില്ല എന്ന ന്യുനത ഉയര്‍ത്തി കാണിച്ച് നിയമ നടപടികള്‍ അനന്തമയി വലിച്ചു നീട്ടാന്‍ കഴിയും. എം. പി യെ വെള്ളപൂശാന്‍ അരങ്ങേറിയ രാഷ്ട്രീയ ഉദ്യോഗസ്ഥ തല ഗൂഢാലോചനയെപ്പറ്റി അന്വേഷണം നടത്തണമെന്നും യു ഡി എഫ് ജില്ലാ ചെയര്മാന് അഡ്വ. എസ്. അശോകന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."