ബില്ലടയ്ക്കാന്‍ പണമില്ല: ആശുപത്രി അധികൃതര്‍ വയോധികനെ കെട്ടിയിട്ടു
മധ്യപ്രദേശ്: ആശുപത്രിയില്‍ ബില്ലടക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന 80 വയസുള്ള വയോധികനെ കിടക്കയില്‍ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷാജാപൂറിലെ സിറ്റി ആശുപത്രിയിലാണ് 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കാലുകളും കൈകളും ആശുപത്രി അധികൃതര്‍ കെട്ടിയിട്ടതായി ആരോപണം ഉയരുന്നത്.
https://twitter.com/ANI/status/1269529662767550464
ആശുപത്രിയില്‍ പ്രവേശന സമയത്ത് 5,000 രൂപ അടച്ചിരുന്നതായും ചികിത്സ നീണ്ടതോടെ ബില്‍ അടയ്ക്കാന്‍ കൈവശം പണമില്ലായിരുന്നുവെന്നുമാണ് വയോധികന്റെ മകള്‍ അറിയിക്കുന്നത്. വൃദ്ധന് അപസ്മാരമുണ്ടായിരുന്നുവെന്നും സ്വയം പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം. മാനുഷിക പരിഗണനവെച്ച് രോഗിയുടെ ബില്‍ ഒഴിവാക്കിയെന്നും ഡോക്ടര്‍ അറിയിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."