നരിക്കുനി-കുമാരസ്വാമി റോഡ് ശോചനീയാവസ്ഥക്കെതിരേ പ്രതിഷേധ മാര്‍ച്ച്
നരിക്കുനി: ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന കുമാരസ്വാമി റോഡില്‍ അധികൃതരുടെ കടുത്ത അനാസ്ഥ കാരണം യാത്ര ദുസഹമായിരിക്കുകയാണ്. ജപ്പാന്‍ കുടിവെള്ളത്തിനായി കുഴിയെടുത്ത് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തതിനാല്‍ ഇതുവഴി വാഹന ഗതാഗതം ഏറെ ദുഷ്‌കരമായിരിക്കുകയാണ്. ഗര്‍ത്തങ്ങള്‍ ഉള്ളതിനാല്‍ റോഡപകടങ്ങളും പതിവാണ്. മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍മാസ്റ്ററുടെ ഫണ്ട@ില്‍ നിന്നും 5 കോടി രൂപ അനുവദിച്ച് 2015-16 വര്‍ഷത്തെ പദ്ധതിയില്‍ ഭരണാനുമതി ലഭിക്കുകയും പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കപെട്ടതുമാണെങ്കിലും റോഡിന്റെ പണി തുടങ്ങാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഒന്നും ഉണ്ട@ായില്ല.
അവസ്ഥയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പുല്ലാളൂര്‍ മുതല്‍ നരിക്കുനി വരെ 6 കിലോമീറ്റര്‍ ദൂരം ഇന്ന് മാര്‍ച്ച് നടത്തുകയാണ്
ഒന്നാംഘട്ട പ്രക്ഷോഭത്തിന് ശേഷവും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ റോഡ് ഉപരോധം,എം.എല്‍.എ ഓഫിസ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."