HOME
DETAILS
MAL
കൊവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം പ്രഖ്യാപിച്ചു
backup
June 08 2020 | 02:06 AM
പോണ്ടിച്ചേരി: പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആരോഗ്യപ്രവര്‍ത്തകര്‍ കുഴിയിലേക്ക് എറിഞ്ഞതായി ആരോപണം. കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ മൃതദേഹം എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആംബുലന്‍സില്‍നിന്നു മൃതദേഹം പുറത്തെടുത്ത് കുഴിയിലേക്ക് എറിയുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാലിക്കാതെ, തുണിയില്‍ പൊതിഞ്ഞായിരുന്നു മൃതദേഹം എറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."