കെവിന് വധം: ഗാന്ധിനഗര്‍ മുന്‍ എസ്.ഐ നിയമലംഘനം നടത്തിയെന്ന് കോടതി
ഏറ്റുമാനൂര്‍: കെവിന് വധക്കേസില്‍ ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ എം.എസ് ഷിബു നിയമലംഘനം നടത്തിയതായി ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
നീനുവിനെ കാണാനില്ലെന്ന ചാക്കോയുടെ പരാതിയില്‍ ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്ന ഷിബു നടപടിയെടുക്കാതിരുന്നതാണ് കോടതിയുടെ വിമര്ശിശനത്തിന് വിഷയമായത്. നീനുവിനെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ പെണ്‍കുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കുകയായിരുന്നു വേണ്ടിയിരുന്നത്.
എന്നാല്‍ ഇതിനു തയാറാകാതെ പൊലിസ് സ്റ്റേഷനില്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് എസ്.ഐ ശ്രമിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. എസ.്ഐ നേരായ വഴിയില്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."