ബഹ്‌റൈൻ കെ.എം.സി.സി യുടെ പ്രഥമ ചാര്‍ട്ടര്‍ വിമാനം നാളെ പുറപ്പെടും
>>കോഴിക്കോട്ടെത്തുന്ന ഗൾഫ്എയറിൽ നാടണയുന്നത് 169 മലയാളികൾ
മനാമ: കെ.എം.സി.സി യുടെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്നുള്ള പ്രഥമ ചാർട്ടർ വിമാനം 169 പ്രവാസികളുമായി നാളെ(ചൊവ്വാഴ്ച) പ്രാദേശിക സമയം ഉച്ചക്ക് ഒരുമണിക്ക് ബഹ്റൈനിൽ നിന്നും കോഴിക്കോട് ലക്ഷ്യമാക്കി പറന്നുയരും.
ബഹ്റൈനിലെ റിയാ ട്രാവൽസുമായി സഹകരിച്ചാണ് ഈ പ്രഥമ ചാർട്ടർ വിമാനം ഒരുക്കിയതെനും എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത പരിഗണനയർഹിക്കുന്ന169 പ്രവാസി മലയാളികളാണ് യാത്രപുറപ്പെടുന്നതെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
ജൂൺ9ന് ഉച്ചക്ക് 1മണിക്ക് ഗൾഫ് എയറിന്റെ GF7260 വിമാനമാണ് ബഹ്റൈൻ കെ.എം.സി.സി ചാർട്ടർ ചെയ്തിരിക്കുന്നത്.
ജോലിയും കൂലിയും നഷ്ടപ്പെട്ട് ആയിരത്തോളം മലയാളി പ്രവാസികളാണ് ബഹ്‌റൈനില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.
ഇക്കാരണം കൊണ്ടാണ് പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിനുള്ള ശ്രമങ്ങൾ ബഹ്‌റൈന്‍ കെ.എം.സി.സി നടത്തിയതെന്നും ഭാരവാഹികൾ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
നിലവിൽ വന്ദേ ഭാരത് മിഷൻ അനുസരിച്ച് ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ യാത്ര പുറപ്പെടാൻ കഴിയുകയുള്ളു.
ഈ സാഹചര്യത്തിൽ ആദ്യവിമാനത്തിന്റെ ബുക്കിങ്ങുകൾ പൂർത്തിയായതായും തുടർന്നുള്ള വിമാനങ്ങളുടെ ബുക്കിങ് കെ എം സി സി ഓഫീസ് കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായും കെ എം സി സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങൽ എന്നിവര്‍ അറിയിച്ചു.
നിലവില്‍ ഗര്‍ഭിണികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവർ, തുടങ്ങി നിരവധി പേരാണ് ബഹ്‌റൈനില്‍ ദുരിതജീവിതം നയിക്കുന്നത്.
ഇവർക്കാണ് മുൻഗണനയെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."