നാരദാ ഒളികാമറാ കേസ്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ എഫ്.ഐ.ആര്‍
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങിക്കുന്ന ദൃശ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന നാരദാ ഒളികാമറാ കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 13 പേര്‍ക്കെതിരേ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
മദന്‍ മിത്ര, മുകുള്‍ റോയ്, സൗഗത റോയ് എന്നീ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ സുല്‍ത്താന്‍ അഹമ്മദ്. ഇഖ്ബാല്‍ അഹമ്മദ്, കകോലി ഘോഷ്, പ്രസൂണ്‍ ബാനര്‍ജി, ഷെബന്ദു അധികാരി, സോവന്‍ ചാറ്റര്‍ജി, സുബ്രതാ മുഖര്‍ജി, സയിദ് ഹുസൈന്‍ മിര്‍സാ, ഫിര്‍ഹാദ് ഹക്കിം, അപൂര്‍വാ പൊഡ്ഡാര്‍ എന്നിവര്‍ക്കെതിരേയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഏതാണ്ട് ഒരു മാസത്തോളം നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശ പ്രകാരം പ്രതികള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രതിയാക്കിയും പൊലിസ് അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ 2016ല്‍ മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിനായി പ. ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭരണത്തിന്റെ തണലില്‍ നടത്തുന്ന അഴിമതി തുറന്നുകാട്ടുന്നതിനായാണ് നാരദാ ന്യൂസ് ഒളികാമറ ഉപയോഗിച്ച് ബിസിനസുകാരെന്ന വ്യാജേന നേതാക്കളെ സമീപിച്ച് കൈക്കൂലി നല്‍കി ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ബംഗാളില്‍ ഭരണത്തില്‍ വ്യാപകമായി അഴിമതി നടക്കുന്നുവെന്ന് തെളിയിക്കാനായിരുന്നു ഇത്തരമൊരു സംഭവം ആസൂത്രണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."