മഹാരാഷ്ട്രയിലെ ആള്‍ക്കൂട്ട കൊല: 23 പേര് അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടം അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്തു. ദുലെ ജില്ലയിലെ റിയീന്പട ഗ്രാമത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് ആരോപിച്ച് ഞായറാഴ്ചയാണ് അഞ്ച്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ആക്രമണത്തിന് ശേഷം റയീന്പടയില് നിന്ന് 250 പേര് നാടുവിട്ടിരുന്നു. അതിനിടെ കൊലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ കുടുബങ്ങള്‍ വിസമ്മതിച്ചു.
നഷ്ടപരിഹാരം ലഭിക്കണമെന്നും നീതി ലഭിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സതാര ജില്ലാ കലക്ടറേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഗ്രാമമായ റയീന്പടയില് സോളാപൂരില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചുപേരെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതാണ് ഞായറാഴ്ച ചന്തയിലെ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. വിശദീകരണത്തിന് കാത്തുനില്‍ക്കാതെ അഞ്ച് പേരെയും ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു. സംഘത്തിലുണ്ടായ രണ്ട് പേര് ഓടി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."