HOME
DETAILS
MAL
സഊദിയിൽ ജീവനക്കാർക്ക് കൊവിഡ്; ആശുപത്രി അടപ്പിച്ചു, ജീവനക്കാർ ഐസൊലേഷനിൽ
backup
June 08 2020 | 14:06 PM
റിയാദ്: സഊദിയിൽ ആശുപത്രി ജീവനക്കാർക്ക് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയതിയതിനെ തുടർന്ന് ആശുപത്രി അടച്ചു പൂട്ടി. ആശുപത്രിയിലെ 31 ജീവനക്കാരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കൻ സഊദിയിലെ ദമാമിൽ സ്വകാര്യ ആശുപത്രിയാണ് അധികൃതർ അടച്ചു പൂട്ടിയത്. ആശുപത്രിയുമായി ബന്ധപ്പെട്ടു നിരവധി വറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് കിഴക്കൻ പ്രവിശ്യ ആരോഗ്യ മന്ത്രാലയ ഡയറക്റ്ററേറ്റ് വ്യക്തമാക്കി.
നൂറ് രോഗികൾ ചികിത്സ തേടുന്ന ആശുപത്രിയിലെ 31 ജീവനക്കാരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഔട്ട് പേഷ്യന്റ് വിഭാഗം, അത്യാഹിത വിഭാഗം അടക്കം ആശുപത്രിയിലെ മുഴുവൻ വിഭാഗങ്ങളും നിർത്തലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."