HOME
DETAILS
MAL
സ്കൂള്‍ വിട്ടുകൊടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: സി.പി.എം
backup
April 17 2017 | 21:04 PM
ബിരിക്കുളം: ബിരിക്കുളം എ.യു.പി സ്കൂള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാനുള്ള കിനാനൂര്‍ സെക്കന്‍ഡ് ഗ്രാമസേവാ സംഘത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്നു സി.പി.എം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി. സ്കൂളിന്റെ കയ്യിലുള്ള സ്വത്ത് ഉള്‍പ്പെടെ നിരുപാധികം സര്‍ക്കാരിലേക്കു നല്‍കാനുള്ള തീരുമാനം ശ്ലാഘനീയമാണെന്നും യോഗം വിലയിരുത്തി.
ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു. യോഗത്തില്‍ പി.എന്‍ രാജ്മോഹന്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. നാരായണന്, പാറക്കോല്‍ രാജന്, ലോക്കല്‍ സെക്രട്ടറി കെ. ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."