HOME
DETAILS
MAL
എയര്‍ ഇന്ത്യ നിരക്കുവര്‍ധന പിന്‍വലിക്കണം: കുഞ്ഞാലിക്കുട്ടി
backup
June 09 2020 | 02:06 AM
മലപ്പുറം: വന്ദേ ഭാരത് മിഷന്റെ ഭാഗമായി സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത് പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികളില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണ്.
നിരക്ക് വര്‍ധന കാരണം പ്രയാസമനുഭവിക്കുന്നതായി പറഞ്ഞ് നിരവധിപേരാണ് തന്നെ ബന്ധപ്പെടുന്നതെന്നും വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും എം.പി പറഞ്ഞു.
നിരക്കു വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കുഞ്ഞാലിക്കുട്ടി കത്തയച്ചു. വ്യോമയാന മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും പ്രവാസികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."