കുറ്റിപ്പുറം-പട്ടാമ്പി റോഡിന് തുക അനുവദിക്കുന്നത് പരിഗണിക്കും: മന്ത്രി ജി സുധാകരന്‍
ആനക്കര: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജില്ലാ പതാകനൗക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 120 കോടി രൂപയുടെ തത്ത്വത്തിലുള്ള അംഗീകാരം നല്‍കിയ കുറ്റിപ്പുറം-കുമ്പിടി, തൃത്താല-പട്ടാമ്പി പാലം ഉള്‍പ്പെടെ ഷൊര്‍ണൂര്‍ വരെയുള്ള റോഡിന് ഈ വര്‍ഷം തുക അനുവദിച്ച് ഭരണാനുമതി നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. വി.ടി ബല്‍റാം എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടക്കാല ബജറ്റില്‍ ഈ പദ്ധതിക്കായി 87 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും പുതുക്കിയ ബജറ്റില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.
ഈ പ്രവൃത്തിയുടെ വിശദ പ്രോജെക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കി ജനുവരി മാസത്തില്‍ തന്നെ സംസ്ഥാന റോഡ് ഫണ്ട് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും, ആയതിനാല്‍ മാന്ദ്യ വിരുദ്ധ പാക്കേജിലൂടെയല്ലാതെ ബജറ്റില്‍ നിന്ന് നേരിട്ട് പണം അനുവദിച്ച് ഈ പദ്ധതി നടപ്പാക്കണമെന്നും വി.ടി ബല്‍റാം എം.എല്‍.എ. ആവശ്യപ്പെട്ടു. ചാലിശേരി, പെരിങ്ങോട് കറുകപുത്തൂര്‍, കറുകപുത്തൂര്‍, അക്കിക്കാവ്, കൂട്ടുപാത, തിരുമിറ്റക്കോട് എന്നീ റോഡുകള്‍ ബി.എം.ബി.സി ചെയ്യണമെന്നും മറ്റ് പ്രധാന റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."