വിവിധ മേഖലകളില്‍ സേവനം ചെയ്തവരെ ആദരിച്ചു
മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ നിപാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും മറ്റു മേഖലകളില്‍ സേവനം കാഴ്ച വച്ചവരെയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
നിപാ വൈറസിനെതിരേ പോരാടിയ മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഈ വര്‍ഷം പഞ്ചായത്തിലെ വിവിധ വിദ്യാലങ്ങളില്‍നിന്നു വിരമിച്ച പ്രധാനാധ്യാപകരായ കുണ്ടുങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍, സി.ടി ഗഫൂര്‍ മാസ്റ്റര്‍, മൈമൂന ടീച്ചര്‍ എന്നിവരെയുമാണ് കാരശ്ശേരി പഞ്ചായത്ത് ആദരിച്ചത്.
ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക അവാര്‍ഡും കിഴക്കേവല്ലത്തായി ശാന്ത ദാമോദരന്‍ എന്റോണ്‍മെന്റ് അവാര്‍ഡും വിതരണം ചെയ്തു. ആറു വര്‍ഷത്തെ സേവനത്തിനു ശേഷം പഞ്ചായത്തില്‍നിന്നു സ്ഥലം മാറിപ്പോയ സെക്രട്ടറി സി.ഇ സുരേഷ് ബാബുവിന് യാത്രയയപ്പും നല്‍കി. ജോര്‍ജ് എം. തോമസ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചയത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി.
കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ജമീല, അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, എം.ടി അഷ്‌റഫ്, സവാദ് ഇബ്രാഹിം, സുനില കണ്ണങ്കര, രമ്യ കൂവ്വപാറ, എം. ദിവ്യ, കെ.പി അയിശാലത, കെ.പി ഷാജി, മാന്ത്ര വിനോദ്, കെ. കോയ, രാജന്‍ കൗസ്തുകം, വി. മോയി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."