പ്ലാസ്റ്റിക്ക് മാലിന്യം കുഴിച്ചുമൂടാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
പയ്യന്നൂര്‍: പ്ലാസ്റ്റിക്ക് മാലിന്യമുള്‍പ്പടെ ലോഡ് കണക്കിന് മാലിന്യം കുഴിച്ച് മൂടാനുള്ള കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ വൈകുന്നേരം ആറോടെയാണ് ദേശീയപാതയില്‍ പാലത്തര പാലത്തിന് സമീപം പാറപ്രദേശത്ത് മണ്ണുമാന്തി യന്ത്രം കൊണ്ട് വലിയ കുഴിയുണ്ടാക്കി മാലിന്യം തള്ളാന്‍ നീക്കം നടന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പൊലിസും സ്ഥലത്തെത്തിയതോടെ കുഴിയില്‍ നിക്ഷേപിച്ച മാലിന്യം തിരിച്ചെടുത്തു. മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറുകാരനെ ഏല്പിച്ചിരുന്നു. എന്നാല്‍ ആവശ്യമുള്ളതും റീസൈക്ലിങ് നടത്താന്‍ കഴിയുന്നവയുമായ മാലിന്യങ്ങള്‍ മാത്രമാണ് ഇയാള്‍ കൊണ്ടുപോയത്. ബാക്കിവന്നവ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ടിരുന്നു. മാസങ്ങളായി മാലിന്യം കൂട്ടിയിട്ടതോടെ ഇയാള്‍ പഞ്ചായത്തിന് പരാതി നല്കി. തുടര്‍ന്നാണ് മാലിന്യം കുഴിച്ചുമൂടാന്‍ നീക്കം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."