ജന്മനാട്ടില്‍ വോട്ട് തേടി ബെന്നി
പെരുമ്പാവൂര്‍: പര്യടനത്തിനിടയില്‍ ബെന്നി ബെഹനാന് ഇന്നലെ ലഭിച്ചത് ജന്മനാടിന്റെ സ്‌നേഹവാത്സല്യം. ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ ജന്മനാടായ പെരുമ്പാവൂരിലാണ് ഇന്നലെ പര്യടനം നടത്തിയത്. വെള്ളാരം പാറക്കുഴി ഗിരിജന്‍ കോളനി, വെങ്ങോല ബത്‌സഭ അഗതിമന്ദിരം എന്നിവിടങ്ങളില്‍ അനുഗ്രഹം തേടിയെത്തിയ സ്ഥാനാര്‍ഥി ബെവ്‌കോയുടെ വെയര്‍ഹൌസിലെത്തി തൊഴിലാളികളെ സന്ദര്‍ശിച്ചു.
പര്യടന തിരക്കിനിടയിലും തണ്ടേക്കാട് എം.എച്ച് കവലയില്‍ കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്യാന്‍ സമയം കണ്ടെത്തി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പായസം നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. എല്‍ദോസ് കുന്നപ്പള്ളിക്കൊപ്പം ആലപ്ര സെന്റ്. മേരീസ് കോളജിലെത്തിയ ബെന്നി ബെഹനാന് വിദ്യാര്‍ഥികള്‍ വന്‍ വരവേല്‍പാണ് നല്‍കിയത്. ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ ബെന്നി ബെഹനാനെ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി. എന്‍ നാരായണന്‍ നമ്പൂതിരി സ്വീകരിച്ചു. തോട്ടുവ മംഗളോദയ ആശ്രമത്തില്‍ ബെന്നി ബെഹനാനെ മാതാ ജ്യോതിര്‍മയി സ്വീകരിച്ചു. കൂവപ്പടി സെന്റ്.ആന്റണീസ് സ്‌കൂളിലെത്തിയ ബെന്നി #െബഹനാന്‍ കുട്ടികളുമൊത്ത് അല്‍പ്പനേരം ചെസ് കളിച്ച ശേഷമാണ് മടങ്ങിയത്. വേങ്ങൂര്‍, കുറുപ്പംപടി, രായമംഗലം, അറക്കപ്പടി, വെങ്ങോല എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി പര്യടനം നടത്തി. ഇടതുപക്ഷ സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ പര്യടനം ഇന്നലെ രാവിലെ ഏഴിന് പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ ടാങ്ക്‌സിറ്റിയില്‍ നിന്നാരംഭിച്ച് പെരുമാനി, അറക്കപ്പടി, വലിയകുളം, മിനിക്കവല, പോഞ്ഞാശ്ശേരി സെന്റര്‍, തണ്ടേക്കാട്, റയോണ്‍പുരം, ചേലാമറ്റം അമ്പലപ്പടി, ചേരാനല്ലൂര്‍, തോട്ടുവ, കുറിച്ചിലക്കോട്, കോടനാട്, ആലാട്ടുചിറ, കൊമ്പനാട്, ചുണ്ടക്കുഴി, ഈസ്റ്റ് ഐമുറി, കുറുപ്പംപടി, തുരുത്തി, അശമന്നൂര്‍ വഴി വൈകീട്ട് 730ന് പനിച്ചയത്ത് സമാപിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയോടെയാണ് അവസാനഘട്ട സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായത്.തുടര്‍ന്ന് കുന്നത്തുനാട്,പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും സമ്പര്‍ക്കവുമായി എ.എന്‍ രാധാകൃഷ്ണനെത്തി.മൂന്ന് നിയോജകമണ്ഡലങ്ങളിലെയും വിവിധകേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."