HOME
DETAILS
MAL
അഭിമന്യു വധം: ഭീകരതക്കെതിരേ പ്രതികരിക്കണം: എന്‍. വേണു
backup
July 03 2018 | 05:07 AM
വടകര: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകം കാംപസ് രാഷ്ട്രീയ ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ കാംപസുകളില്‍ ജനാധിപത്യപരമായ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കപ്പെടാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ഇത്തരം പ്രവണതകള്‍ക്കെതിരേ പ്രതികരിക്കണമെന്നും രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും അഭിമന്യുവിന്റെ കൊലപാതകത്തില്‍ ആര്‍.എം.പി.ഐ ശക്തമായി പ്രതിഷേധിക്കുകയാണെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."